പാറശാല: ഭക്ഷ്യവകുപ്പിന്റെ കണ്ണുവെട്ടിച്ചു സൂ ക്ഷിച്ചിരുന്ന റേഷന്‍ അരി പിടിച്ചെടുത്തു. പാറശാല കാരാളിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് റേഷനരി പിടിച്ചെടുത്തത്.
തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷനരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാന്റാ ക്കി മറിച്ചു വില്‍പ്പന നടത്തുന്ന സംഘവും പിടിയിലായി. വീട്ടിലെ അടുക്കളയിലും ശുചിമുറി യിലുമാണ് റേഷനരി സൂക്ഷിച്ചി രുന്നത്. തമിഴ്നാട് കളിയിക്കാവിള സ്വദേശി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് അരി പിടിച്ചെടുത്തത്.
റേഷന്‍ കടകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് അരി ശേഖരിച്ച് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. സുരേഖ, സോടെക്സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ പേരിലാണ് അരി വില്‍പ്പന നടത്തിയിരുന്നത്. പിടികൂടിയ അരി സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. പാറശാല കാരാളിയില്‍ നടത്തിയ റെയ്ഡില്‍ 199 ചാക്ക് റേഷനരിയും നാലു ചാക്ക് ഗോതമ്പുമാണ് കണ്ടെത്തിയത്. പാറശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം അടക്കമുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കിടെ 62 ടണ്‍ അരിയും നാല് ടണ്‍ ഗോതമ്പും പിടിച്ചെടുത്തു. എട്ട് ഗോഡൗണുകളിലാണ് പരിശോധന നടന്നത്.
പാറശാല പൊലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ സപ്ലൈസ് സംഘം പരിശോധനയ്ക്കെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഏകദേശം 75,000 കിലോ റേഷനരി പിടിച്ചെടുത്തിട്ടുണ്ടെന്നും തമിഴ്നാടുമായി എല്ലാ രണ്ട് മാസം കൂടുമ്പോഴും മീറ്റിംഗ് നടത്തുന്നുണ്ടെന്നും എന്നാല്‍ അവരുടെ ചെക്ക് പോസ്റ്റില്‍ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്നും സപ്ലൈ ഓഫീസര്‍ പ്രവീണ്‍കുമാര്‍ പറഞ്ഞു. അതേസമയം റേഷന്‍ കരിഞ്ചന്തക്കാരെ പൂട്ടാന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.